Wed, 29 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Jayasree Nattuyir

Thrissur

ബാ​ബു മ​ല​യി​ൽ സ​ർ​ഗ​മു​ദ്ര പു​ര​സ്കാ​രം ജ​യ​ശ്രീ നാ​ട്ടു​യി​രി​ന്

തൃ​ശൂ​ർ: കൊ​മ്പ് വാ​ദ്യ​ക​ലാ​കാ​ര​നും നാ​ട്ടു​ക​ലാ​കാ​ര​നു​മാ​യ ബാ​ബു മ​ല​യി​ലി​ന്‍റെ സ്മ​ര​ണാ​ർ​ഥം ഏ​ർ​പ്പെ​ടു​ത്തി​യ പ്ര​ഥ​മ ബാ​ബു മ​ല​യി​ൽ സ​ർ​ഗ​മു​ദ്ര പു​ര​സ്കാ​ര​ത്തി​ന് (10,001 രൂ​പ) നാ​ട​ൻ പാ​ട്ടു​ക​ലാ​കാ​രി ജ​യ​ശ്രീ നാ​ട്ടു​യി​ർ അ​ർ​ഹ​യാ​യി. ബാ​ബു മ​ല​യി​ൽ സ്മ​ര​ണ​സം​ഘാ​ട​ക​സ​മി​തി​യാ​ണ് അ​വാ​ർ​ഡ് ഏ​ർ​പ്പെ​ടു​ത്തി​യ​ത്. 31 ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് സാ​ഹി​ത്യ അ​ക്കാ​ദ​മി എം​ടി ഹാ​ളി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ അ​വാ​ർ​ഡ് സ​മ​ർ​പ്പി​ക്കും. പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ സം​വി​ധാ​യ​ക​ൻ പ്രി​യ​ന​ന്ദ​ന​ൻ, പോ​ൾ​സ​ൺ താ​ണി​ക്ക​ൽ, പി.​ഡി. പ്ര​കാ​ശ് ബാ​ബു, ഇ.​ഡി. ഡേ​വി​സ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Latest News

Corehub Up